ഒഴൂര്‍ വില്ലേജ് ഓഫീസ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉപരോധിച്ചു

താനൂര്‍: ഒഴൂര്‍ വില്ലേജ് ഓഫീസിലെ ഉദ്യോഗസ്ഥരുടെ ജനവിരുദ്ധ നിലപാടില്‍ പ്രതിഷേധിച്ച് ഒഴൂര്‍ മണ്ഡലം യൂത്ത്
കോണ്‍ഗ്രസ് കമ്മിറ്റി വില്ലേജ് ഓഫീസ് ഉപരോധിച്ചു. ഓഫീസില്‍ നിന്ന് നികുതി രശീതി മോഷണം പോയതുമായി ബന്ധ
പ്പെട്ട് വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഉപരോധം പി വാസുദേവന്‍ ഉദ്ഘാടനം
ചെയ്തു. പച്ചേരി ഷാജി അധ്യക്ഷത വഹിച്ചു. ടി അബ്ദുറഹിമാന്‍ ഹാജി, അഡ്വ. ബാലകൃഷ്ണന്‍ സംസാരിച്ചു.