ഒഴൂര്‍ ഫ്രന്റ്‌സ് ക്ലബ് ഗ്രന്ഥാലയം വാര്‍ഷികം

താനൂര്‍: ഒഴൂര്‍ ഫ്രന്റ്‌സ് ക്ലബ് ഗ്രന്ഥായത്തിന്റെ വാര്‍ഷികോത്സവം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നൂഹ് കരിങ്കപ്പാറ ഉദ്ഘാടനം ചെയ്തു.

 

കെ.നാരായണന്‍കുട്ടി അധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രററികൗണ്‍സിലംഗം പി.വി.രാജാമണി മുഖ്യപ്രഭാഷണം നടത്തി. മാമ്പഴം ഗാനാലാപന വിജയി കെ.അര്‍ച്ചനക്ക് ചടങ്ങില്‍ ഉപഹാരം നല്‍കി അനുമോദിച്ചു. ജനപ്രതിനിധികളായ മുക്കാട്ടില്‍ അലവി, എം.റഹീന, കെ.ഷീബ,കെ.ജമീല, സി.ബാലകൃഷ്ണന്‍, ഒഴൂര്‍ ജി.എല്‍.പി.എസ് പ്രധാനാധ്യാപകന്‍ എം.വിശ്വനാഥന്‍, ലൈബ്രററി കൗണ്‍സിലംഗം കെ.ടി.എസ്.ബാബു, എന്നിവര്‍ സംസാരിച്ചു.പി.രവീന്ദ്രന്‍ സ്വാഗതവും കെ.ഗോവിന്ദന്‍കുട്ടി നന്ദിയും പറഞ്ഞു.

 

ഉദ്ഘാടനസമ്മേളനത്തിനുമുന്നോടിയായി സാംസ്‌ക്കാരികഘോഷയാത്രയും നടന്നു.