ഒഴൂരിലെ വാഹനങ്ങള്‍ കത്തിച്ച സംഭവം: വി അബ്‌ദുറഹിമാന്‍ സന്ദര്‍ശിച്ചു

tanurതാനൂര്‍: ഒഴൂരില്‍ സി പി ഐ എം പ്രവര്‍ത്തകരുടെ വാഹനങ്ങള്‍ അഗ്നിക്കിരയാക്കിയ സ്ഥലങ്ങള്‍ എല്‍ ഡി എഫ്‌ സ്ഥാനാര്‍ഥി വി അബ്‌ദുറഹിമാന്‍ സന്ദര്‍ശിച്ചു. സാമൂഹ്യ വിരുദ്ധരുടെ ആക്രമണത്തിലാണ്‌ വീട്ടുമുറ്റത്ത്‌ നിര്‍ത്തിയിട്ട കാറും ബൈക്കും അഗ്നിക്കിരയായത്‌. ഒഴൂര്‍ എരനെല്ലൂര്‍ കളത്തില്‍ പറമ്പില്‍ വിശ്വനാഥന്റെ വീട്ടുമുറ്റത്ത്‌ നിര്‍ത്തിയിട്ടിരുന്ന ആക്‌സസ്‌ സ്‌കൂട്ടറും കാട്ടിലങ്ങാടി മുക്കാട്ടില്‍ ഷഫീഖിന്റെ ഉടമസ്ഥതയിലുള്ള കാറുമാണ്‌ തീവെച്ച്‌ നശിപ്പിച്ചത്‌. അക്രമികള്‍ക്ക്‌ എതിരായി പോലീസ്‌ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും നാട്ടിലെ സമാധാനന്തരീക്ഷം ഇല്ലാതാക്കാന്‍ ശ്രമിക്കുന്നവരെ ഒറ്റപ്പെടുത്താന്‍ എല്ലാവരും രംഗത്ത്‌ വരണമെന്നും വി അബ്‌ദുറഹിമാന്‍ ആവശ്യപ്പെട്ടു. ഒഴൂര്‍ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ അഷ്‌ക്കര്‍ കോറാട്‌, പഞ്ചായത്തംഗം ചുള്ളിയത്ത്‌ ബാലകൃഷ്‌ണന്‍ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.