ഒളിമ്പിക്‌സ്;മൈക്കല്‍ ഫെല്‍പ്‌സിന് 21 ാം സ്വര്‍ണം

RIOEC8A04Z0VM_768x432റിയോ :അമേരിക്കയുടെ നീന്തല്‍ താരം മൈക്കല്‍ ഫെല്‍പ്‌സിന് 21 ാം ഒളിമ്പിക്‌സ് സ്വര്‍ണം. 200 മീറ്റര്‍ ഫ്രീസ്റ്റൈല്‍ റിലേയിലാണ് ഫെല്‍പ്‌സ് ഒന്നാമതെത്തിയത്. ബുധനാഴ്ച നടന്ന 200 മീറ്റര്‍ ബട്ടര്‍ ഫ്ളൈയിലും ഫെല്‍പ്‌സ് സ്വര്‍ണം നേടിയിരുന്നു. ഇതോടെ റിയോയിലെ ഫെല്‍പ്‌സിന്റെ സ്വര്‍ണനേട്ടം മൂന്നായി.

നേരത്തെ പുരുഷ വിഭാഗം 4×100 മീറ്റര്‍ ഫ്രീസ്റ്റൈല്‍ റിലേയിലും ഫെല്‍പ്‌സ് ഉള്‍പ്പെട്ട അമേരിക്കന്‍ ടീം സ്വര്‍ണം നേടിയിരുന്നു. റിയോയിലെ മൂന്നാം സ്വര്‍ണ നേട്ടത്തോടെ ഒളിമ്പിക്‌സിലെ ഫെല്‍പ്‌സിന്റെ ആകെ മെഡല്‍ സമ്പാദ്യം 25 ആയി; 21 സ്വര്‍ണം, രണ്ടു വെള്ളി, രണ്ട് വെങ്കലം എന്നിങ്ങനെയാണ് മെഡല്‍ നില. 2012 ലണ്ടന്‍ ഒളിമ്പിക്‌സിനുശേഷം വിരമിക്കല്‍ പ്രഖ്യാപിച്ച ഫെല്‍പ്സ്, പിന്നീട് തീരുമാനം മാറ്റി തിരിച്ചുവരികയായിരുന്നു.