ഒളിമ്പിക്​സ്;വികാസ്​ കൃഷ്​ണൻ പുറത്ത്

vikaറിയോ ഡി ജനീറോ: റിയോ ഒളിമ്പിക്സ് വിജയപ്രതീക്ഷകള്‍ മങ്ങുന്നു .ബോക്സിങ്ങിൽ പുരുഷൻമാരുടെ 75 കിലോ മിഡിൽവെയ്റ്റ് വിഭാഗത്തിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായിരുന്ന വികാസ് കൃഷ്ണൻ സെമി കാണാതെ പുറത്ത്. ഇതോടെ താരത്തിന് മെഡലും നഷ്ടമായി. ക്വാർട്ടറിൽ ഉസ്ബെക്കിസ്താെൻറ ബെക്തർ മെലിക്കുസിയേവയാണ് വികാസിനെ പരാജയപ്പെടുത്തിയത്. സ്കോർ (3-–0).

കഴിഞ്ഞ വർഷം തായ്ലൻഡിൽ നടന്ന ഏഷ്യൻ ബോക്സിങ് ചാപ്യൻഷിപ്പിൽ ഇരുവരും മുഖാമുഖം വന്നപ്പോഴും ജയം ബെക്തറിനൊപ്പമായിരുന്നു. നേരത്തെ തുർക്കിയുടെ സിപൽ ഒാൻഡറിനെ വീഴ്ത്തിയാണ് വികാസ് ക്വാർട്ടറിൽ കടന്നത്.