ഒളിക്യാമറയുമായി സ്‌കൂള്‍ പരിസരത്ത് അജ്ഞാതന്‍: ബൈക്ക് പോലീസ് കസ്റ്റഡില്‍

വള്ളിക്കുന്ന് വിദ്യാലയപരിസരത്ത് മൊബൈല്‍ക്യാമറയുമായി പതിഞ്ഞ നിന്ന യുവാവിനെ കണ്ട് വിദ്യാര്‍ത്ഥിനികള്‍ പരിഭ്രാന്ത്രരായി. വള്ളിക്കുന്ന് സിബിഎച്ച്എസ് ഹയര്‍സെക്കണ്ടറി പരിസരത്താണ് സംശയാസ്പദമായ സാഹചര്യത്തില്‍ ഇയാളെ കണ്ടത്.

ക്യാമറയുമായി പതിഞ്ഞു നിന്ന ഇയാളുടെ നില്‍പ്പില്‍ പന്തികേയു തോന്നിയ വിദ്യാര്‍ത്ഥിനികള്‍ വിവരം സ്‌കൂള്‍ അധികൃതരെ അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് പോലീസും സഹപാഠികളും സ്ഥലത്തെത്തി അന്വേഷണം നടത്തിയെങ്ങിലും ഇയാളെ കണ്ടെത്തിയില്ല. ഇതിനിടയില്‍ തൊട്ടടുത്ത് നിര്‍ത്തിയിട്ടിരുന്ന ആളില്ലാത്ത ബൈക്ക് പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടിണ്ട്.

ബൈക്ക് അന്വേഷിച്ച് ആളെത്തുന്നതോടെ ഒളിക്യാമറയ്ക്കും തുമ്പുണ്ടാക്കാനാകുമെന്ന പ്രതീക്ഷയുലാണ് പോലീസ്‌