ഒറ്റ ദിവസം മലപ്പുറം കുടിച്ച മദ്യം ഒന്നരകോടിയുടെ

മലപ്പുറം:  മദ്യനിരോധന സമിതികളും മത സംഘ്ടനകളും ജില്ലയില്‍ സമ്പൂര്‍ണ മദ്യനിരോധനത്തിന് മുറവിളി കൂട്ടുമ്പോള്‍ പുതുവര്‍ഷ ആഘോഷത്തിനായി ഡിസംബര്‍ 31ന് മാത്രം ഒന്നരകോടി രൂപയുടെ മദ്യം വിറ്റു.

ബിവറേജ് കോര്‍പറേഷന്റെയും കണ്‍സ്യുമര്‍ ഫെഡിന്റെ ഷോപ്പുകളുടെ മാത്രം കണക്കാണിത്. 26 ബാറുകളും 78 കള്ളു,ാപ്പുകളും വിറ്റത് കണക്ക് കൂട്ടുമ്പോള്‍ ഇത് മൂന്ന കോടി കടക്കും. ജില്ലയില്‍ ഒന്നാമന്‍ പൊന്നാനിയാണ്. ഈ ബിവറേജ് വില്‍പ്പനശാലയില്‍ 17.56 ലക്ഷം രൂപയുടെ വില്‍പ്പന നടന്നു. 15.9 ലക്ഷവുമായ് തിരൂര്‍ തൊട്ടുപുറകിലുണ്ട.  പെരിന്തല്‍മണ്ണ 14.47 ലക്ഷം, എടപ്പാള്‍ 13.15 ലക്ഷം, മഞ്ചേരി 12.24 ലക്ഷം, എടക്കര 10.92 ലക്ഷം, മലപ്പുറം 10.56ലക്ഷം, പൂക്കിപറമ്പ്് 10.48 ലക്ഷം, പരപ്പനങ്ങാടി 9.7 ലക്ഷം, നിലമ്പൂര്‍ 9.27 ലക്ഷം ഇതിന് പുറമെ മലപ്പുറത്തെ കണ്‍സ്യുമര്‍ ഫെഡ് ഷോപ്പില്‍ 8.5 ലക്ഷത്തിന്റെ വില്‍പ്പന വേറെയും. ജില്ലയിലെ മലയോര മേഖലയിലെ വ്യാജമദ്യ വില്‍പ്പനയും ഇതിനോട്കൂട്ടിവായിക്കേണ്ടതാണ്.
മറ്റൊരു പ്രത്യേകത ഏറ്റവും കൂടുതല്‍ ചിലവായത് ബിയറാണ്. ഇത് യുവാക്കളുടെ ആഘോഷത്തിന്റെ സൂചികയാണ്.
മലയാളിയുടെ ഈ മദ്യാസക്തി വരുംകാലങ്ങളില്‍ കേരളം ഗൗരവപൂര്‍വ്വം ചര്‍ച്ചചെയ്യേണ്ടതാണ്.