ഒറ്റപ്പാലം നഗരസഭ വൈസ് ചെയര്‍മാന്‍ രാജിവച്ചു.

ഒറ്റപ്പാലം : ഒറ്റപ്പാലം നഗരസഭ വൈസ് ചെയര്‍മാന്‍ പി.എം.എ. ജലീല്‍ രാജിവച്ചു. ജലീലിനെതിരെയുള്ള അവിശ്വാസ പ്രമേയം ചര്‍ച്ച ചെയ്യാനിരിക്കെയാണ് അദേഹം രാജിവെച്ചത്. വാര്‍ത്താ സമ്മേളനത്തിലാണ് രാജിക്കാര്യം വൈസ് ചെയര്‍മാന്‍ അറിയിച്ചത്.

അവിശ്വാസപ്രമേയത്തെ അതിജീവിക്കാന്‍ സാധിക്കില്ലെന്ന് മനസിലാക്കിയതിനെ തുടര്‍ന്നാണ് രാജി. കഴിഞ്ഞ ദിവസം അദേഹത്തിനെതിരെ പ്രതി പക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവന്നിരുന്നു.