ഒറ്റനമ്പര്‍ ലോട്ടറി കേന്ദ്രത്തില്‍ പോലീസ് റെയ്ഡ്

പരപ്പനങ്ങാടി : പരപ്പനങ്ങാടിയിലെ താനൂര്‍ റോഡിലുള്ള കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഒറ്റനമ്പര്‍ ലോട്ടറികേന്ദ്രത്തില്‍ പോലീസ് റെയ്ഡ്. അനധികൃതമായി ഒറ്റനമ്പര്‍ ലോട്ടറി നടത്തുന്നതിന്റെ നിരവധി രേഖകള്‍ പോലീസ് പിടിച്ചെടുത്തു.

ചൊവ്വാഴച രാവിലെ 11 മണിയോടെയാണ് പോലീസ് മലായ ബില്‍ഡിങ്ങിലുള്ള ‘കെ ബി ലോട്ടറീസ്’ റെയ്ഡ് ചെയ്തത്. ഒരു പ്രത്യേക രീതിയിലാണ് ഈ ലോട്ടറി വില്‍പ്പന. ടിക്കറ്റിന്റെ അവസാന നമ്പറോ, ആദ്യ നമ്പറോ എഴുതികൊടുക്കും. ഇതിനുള്ള പണം ഈടാക്കി ലോട്ടറികടയുടെ സീലുള്ള തുണ്ട്കടലാസ് കസ്റ്റമര്‍ക്ക് നല്‍കും. വൈകീട്ട് കേരള ലോട്ടറിയുടെ ഫലം പുറത്തുവരുമ്പോള്‍ ഇതിലെ അവസാന നമ്പറുകള്‍ ഒത്തുവരുന്നവര്‍ക്ക് സമ്മാനം പണമായി നല്‍കും.

പരപ്പനങ്ങാടി എസ്‌ഐ മോഹനന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഭക്തവല്‍സലന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.