ഒറീസയില്‍ എംഎല്‍എയെ മാവോയിസ്റ്റുകള്‍ തട്ടികൊണ്ടുപോയി.

ബുവനേശ്വര്‍ : ഒറീസയിലെ ബിജുജനതാദള്‍ എംഎല്‍എ ചിന ഹിക്കാക്ക(34)നെയാണ് മാവോയിസ്റ്റുകള്‍ തട്ടികൊണ്ടുപോയത്. സായുധരായ നൂറ്റി അമ്പതോളം പേരാണ് ഹിക്കാക്കയെ തട്ടികൊണ്ടുപോയത്.

കൊരാപൂത്തില്‍ നിന്നും വീട്ടിലേക്ക് പോകുന്നവഴിയ്ക്ക് തൊയ്പുത്തൂരിനു സമീപത്തുവച്ചാണ് എംഎല്‍എയെ തട്ടികൊണ്ടുപോയത്. വെളളിയാഴിച്ച രാത്രി 12 ണണിക്കാണ് സംഭവം.

എംഎല്‍എക്ക് ഒപ്പം ഉണ്ടായിരുന്ന സാഹായിയെയും ഡ്രൈവറെയും അക്രമികള്‍ വെറുതെ വിട്ടു.

ഹിക്കാക്കയ്ക്കായി വ്യാപക തെരച്ചില്‍ ആരംഭിച്ചിരിക്കുകയാണ് പോലീസ്.