ഒരു കോഫി, ഒരു കട്ടന്‍ ചായയും രണ്ട് പഫ്‌സ്.. 680 രൂപ!അന്തം വിട്ടു പോയെന്ന് നടി അനുശ്രി

anusree-copyഒരു കട്ടന്‍ ചായയും ഒരു കോഫിയും രണ്ട് പഫ്‌സും കഴിച്ചപ്പോള്‍ 680 രൂപയുടെ ബില്ല് കണ്ട് അന്തം വിട്ടുപോയെന്ന് മലയാളികളുടെ പ്രിയ താരം അനുശ്രീ. അനുശ്രീ ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ നിന്ന് കഴിച്ച ബില്ലിന്റെ കാര്യമല്ലകേട്ടോ ഇത്. നമ്മുടെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഒരു ഹോട്ടലില്‍ നിന്നാണ് താരത്തിന് ഈ ഞെട്ടിക്കുന്ന ബില്ല് കിട്ടിയത്. ബില്ലു സഹിതം അനുശ്രീ ഫേസ്ബുക്കില്‍ പോസ്റ്റിടുകയും ചെയ്തിട്ടുണ്ട്.

billകട്ടന്‍ ചായക്ക് 80, കോഫിക്ക് 100, രണ്ട് പഫ്‌സിന് 250 രൂപ വെച്ച് 500 രൂപ. അങ്ങനെ ആകെ 680 രൂപ.

അനുശ്രീയും ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ തുടങ്ങന്നു-തിരുവനന്തപരും അന്താരാഷ്ട്ര ടെര്‍മിനലിലെ കോഫി ഷോപ്പില്‍(കിച്ചണ്‍ റസ്റ്റോറന്റ്) നിന്നും കാപ്പിയും കട്ടന്‍ ചായയും രണ്ട് പഫ്‌സും കഴിച്ചപ്പോള്‍ ആയത് 680 രൂപ. എന്നാലും അന്താരാഷ്ട്ര വിമാനത്താവളമേ ഇങ്ങനെ അന്തം വിടീക്കല്ലേ….അധികാരികള്‍ ഇത് ശ്രദ്ധിക്കണമെന്നും വേണ്ട നടപടി സ്വീകരിക്കണമെന്നും അനുശ്രീ പോസിറ്റില്‍ പറയുന്നു.

anusree-1ഏതായാലും താരത്തിന്റെ പോസ്റ്റ് വൈറലായി കഴിഞ്ഞു എന്നു മാത്രമല്ല പതിവില്‍ നിന്നും വ്യത്യസ്ഥമായി ഒരു നടി സാമൂഹിക പ്രതിബദ്ധതയോടെ സാധാരണക്കാരെ ബാധിക്കുന്ന പ്രശനം അവതരിപ്പിച്ചതിന് നടിയ അഭിനന്ദിക്കാനും ആരാധകര്‍ മറന്നിട്ടില്ല.

Related Articles