ഒരു കുടുംബത്തിലെ അഞ്ച് പേര്‍ വിഷം കഴിച്ച് മരിച്ചു.

തൃശ്ശൂര്‍ : തൃശ്ശൂര്‍ മാറ്റാംമ്പുറം സൗത്തിലെ ഒരു കുടുംബത്തിലെ അഞ്ച്് പേര്‍ വിഷം കഴിച്ച് ജീവനൊടുക്കി. ഒരാള്‍ അതീവ ഗുരുതരാവസ്ഥയിലാണ്. വടക്കഞ്ചേരി വാല്‍ക്കുളമ്പ് സ്വദേശി പുളിക്കാട്ടില്‍ ദേവസി (57), ഭാര്യ എല്‍സി (50), മകന്റെ ഭാര്യ മിനി (30) പേരക്കുട്ടികളായ അനീഷ (8), ആല്‍ബിന്‍ (3) എന്നിവരാണ് മരിച്ചത്. മകന്‍ ഷിബു (35) ഗുരുതരാവസ്ഥയില്‍ തൃശ്ശൂര്‍ ദയ ആശുപത്രിയില്‍ കഴിയുന്നു. ദേവസി തൂങ്ങിയും മറ്റുള്ളവര്‍ വിഷം കഴിച്ചുമാണ് മരിച്ചത്.

നാലുവര്‍ഷമായി വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു കുടുംബം. ടാപ്പിംഗ് തൊഴിലാളികളായ ഇവര്‍ പലിശയ്ക്ക് പണം കടം വാങ്ങിയിരുന്നതായി പറയുന്നു. സാമ്പത്തിക പ്രതിസന്ധിയാണ് ഈ കുടുംബത്തിന്റെ കൂട്ട ആത്മഹത്യയ്ക്ക് പിന്നിലെന്നാണ് കരുതുന്നത്.