ഒബാമ മുന്‍കൂര്‍ വോട്ട് ചെയ്തു.

വരാനിരിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിലേക്ക് നിലവിലെ പ്രസിഡന്റ് ബരാക്ക് ഒബാമ മുന്‍കൂറായി വോട്ട് ചെയ്തു. ചരിത്രത്തില്‍ ആദ്യമായാണ് ഒരു അമേരിക്കന്‍ പ്രസിഡന്റ് ഇങ്ങിനെ മുന്‍കൂറായി വോട്ട് ചെയ്തത്.

ഇനി 12 ദിവസം കഴിഞ്ഞാണ് വോട്ടെടുപ്പ്.

ഷിക്കാഗോയിലെ മാര്‍ട്ടിന്‍ ലൂഥര്‍കിംഗ് കമ്മ്യൂണിറ്റി സെന്റ്‌റിലാണ് ഒബാമ വോട്ട് ചെയ്തത്.

അവസാനഘട്ടത്തില്‍ ഒബാമയ്ക്ക് ് നേരിയ മുന്‍തൂക്കം എന്നു തന്നെയാണ് വിലയിരുത്തല്‍.