ഒന്നാം റാങ്കിന്റെ സ്വര്‍ണത്തിളക്കവുമായി അമൃതാലക്ഷ്‌മി

Story dated:Thursday May 5th, 2016,05 40:pm
sameeksha sameeksha

first rankബംഗളൂരു കാര്‍ഷിക സര്‍വ്വകലാശാലയുടെ ബി.എസ്‌.സി അഗ്രിക്കള്‍ച്ചര്‍ പരീക്ഷയില്‍ ഒന്നാം റാങ്ക്‌ നേടി എം. അമൃതാലക്ഷ്‌മി നാടിന്റെയാകെ അഭിമാനമായി. യൂണിവേഴ്‌സിറ്റി ജനറല്‍ മെറിറ്റ്‌ സ്വര്‍ണ്ണമെഡല്‍ ഉള്‍പ്പെടെ ഏഴ്‌ സ്വര്‍ണ്ണമെഡലുകള്‍ക്കാണ്‌ പരപ്പനങ്ങാടി ചെട്ടിപ്പടി മലയില്‍ ബാലസുബ്രഹ്മണ്യന്റെയും രാധാമണിയുടെയും മകളായ അമൃതലക്ഷ്‌മി അര്‍ഹയായത്‌. ബംഗളൂരു സര്‍വ്വകലാശാലയില്‍ നടന്ന ചടങ്ങില്‍ ഡോ.കസ്‌തുരിരംഗന്‍, ഗവര്‍ണര്‍ വാജാഭായ്‌ വാല, കൃഷിവകുപ്പ്‌ മന്ത്രി കൃഷ്‌ണ ബൈര ഗൗഡ, വൈസ്‌ ചാന്‍സലര്‍ ഡോ.ശിവണ്ണ എന്നിവരില്‍ നിന്നും സ്വര്‍ണ്ണമെഡലുകളും സര്‍ട്ടിഫിക്കറ്റും ഏറ്റുവാങ്ങി.

കര്‍ണ്ണാടകയിലെ ധാര്‍വാഡ്‌ കാര്‍ഷിക സര്‍വ്വകലാശാലയില്‍ പാത്തോളജി(ചെടികളിലെ രോഗങ്ങളെ സംബന്ധിച്ച പഠനം) വിഷയത്തില്‍ എം.എസ്‌.സി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ്‌ ഇപ്പോള്‍ അമൃതലക്ഷമി. അരിയല്ലൂര്‍ മാധവാന്ദവിലാസം സ്‌കൂളില്‍ എസ്‌എസ്‌എല്‍സി, പ്ലസ്‌ടു പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയിട്ടുള്ള അമൃതലക്ഷമി ജില്ലാ സംസ്ഥാനതല കലോത്സവങ്ങളിലും ഒട്ടേറെ പുരസ്‌ക്കാരങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട്‌. ജീജലക്ഷ്‌മി, നിഖില ലക്ഷമി എന്നിവര്‍ സഹോദരങ്ങളാണ്‌.