ഒന്നാം ക്ലാസുകാരിയെ സ്‌കൂള്‍ ജീവനക്കാരന്‍ പീഡിപ്പിച്ചു;നാട്ടുകാര്‍ സ്‌കൂളിന്‌ തീ കൊടുത്തു

downloadനാസിക്‌: ഒന്നാം ക്ലാസുകാരിയെ സ്‌കൂള്‍ ജീവനക്കാരന്‍ പീഡിപ്പിച്ചതിനെ തുടര്‍ന്ന്‌ നാട്ടുകാര്‍ സ്‌കൂളിന്‌ തീയിട്ടു. മഹാരാഷ്ട്രയിലെ മലേഗാവിലാണ്‌ സംഭവം നടന്നത്‌. സ്‌കൂള്‍ ജീവനക്കാരനായ അജയ്‌ ധാങ്കെ എന്നയാളാണ്‌ ആറു വയസ്സുള്ള കുട്ടിയെ പീഡിപ്പിച്ചത്‌.

ഇയാള്‍ക്കെതിരെ നടപടിയെടുക്കുമെന്ന്‌ സ്‌കൂള്‍ അധികൃതര്‍ അറിയിച്ചെങ്കിലും നടപടിയെടുത്തില്ല. മാത്രവുമല്ല സ്‌കൂളിലെ പ്രധാനാധ്യാപികയുമായി ചര്‍ച്ചനടത്താന്‍ നാട്ടുകാര്‍ ശ്രമിച്ചെങ്കിലും അധികൃതര്‍ തയ്യാറാവാതിരുന്നതിനെ തുടര്‍ന്നാണ്‌ നാട്ടുകാര്‍ സ്‌കൂളിന്‌ തീ കൊടുത്തത്‌.

സ്‌കൂളിന്‌ തീ കൊടുത്ത സമയത്ത്‌ അഞ്ഞൂറോളം കുട്ടികള്‍ സ്‌കൂളിലുണ്ടായിരുന്നു. നാട്ടുകാരും പോലീസും ചേര്‍ന്നാണ്‌ കുട്ടികളെ രക്ഷപ്പെടുത്തിയത്‌.