ഒന്നാം ക്ലാസുകാരിയെ പീഡിപ്പിച്ച സന്മാര്‍ഗികാധ്യാപകന്‍ അറസ്റ്റില്‍

തൃശൂര്‍: ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ലൈംഗീകമായി പീഡിപ്പിച്ച സന്മാര്‍ഗികാധ്യാപകന്‍ അറസ്റ്റിലായി. പുതുമനശേരി സര്‍ സയ്ദ് ഇംഗീഷ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ സന്‍മാര്‍ഗ ശാസ്ത്രം പഠിപ്പിക്കുന്ന കാരാടന്‍ വീട്ടില്‍ അബ്ദുല്‍ റഫീഖാണ് അറസ്റ്റിലായത്. ഇയാള്‍ മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ ചുങ്കത്തറ സ്വദേശിയാണ്.

കഴിഞ്ഞ ദിവസം സ്‌കൂളില്‍ നിന്ന് വിദ്യാര്‍ത്ഥികളുമായി വിനോദയാത്ര പോയതിനിടയിലാണ് ദാരുണമായ സംഭവം നടന്നത്. വിനോദയാത്ര കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയ കുട്ടി കുടുത്ത അസ്വസ്ഥതയും ഭയവും പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് മാതാവ് കുട്ടിയുമായ് ഡോക്ടറെ സമീപിക്കുകയായിരുന്നു. ഡോക്ടറുടെ പരിശോധനയില്‍ ലൈംഗീക പീഡനം നടന്നതായും ആന്തരികാവയവങ്ങള്‍ക്ക് മുറിവേറ്റതുമായി കണ്ടെത്തി. ഇതോടെ ബന്ധുക്കള്‍ പാവറട്ടി പോലീസില്‍ പരാതിപ്പെടുകയായിരുന്നു. ബന്ധുക്കളോടൊപ്പം രഹസ്യമായി സ്‌കൂളിലെത്തിയ പോലീസ് ഇയാളെ അറസ്റ്റ് ചെയ്യികുകയായിരുന്നു.

മുപ്പത്തഞ്ചുകാരനായ ‘മതസന്‍മാര്‍ഗ ശാസ്ത്രം’ അധ്യാപകനായ പ്രതി വിവാഹിതനും നാല് കുട്ടികളുടെ പിതാവുമാണത്രെ.