ഒഡീഷയില്‍ ആന്ത്രാക്‌സ്‌ ബാധിച്ച്‌ മൂന്നു മരണം

images (1)ഭുവനേശ്വര്‍: ഒഡീഷയിലെ കൊരാപുട്‌ ജില്ലയില്‍ ആന്ത്രാക്‌സ്‌ രോഗബാധയെ തുടര്‍ന്ന്‌ മൂന്ന്‌ പേര്‍ മരിച്ചു. ജില്ലയില്‍ നിരവധിപേര്‍ക്ക്‌ ആന്ത്രാക്‌സ്‌ ബാധിച്ചിട്ടുണ്ടെന്നാണ്‌ സൂചന. അസുഖബാധിത പ്രദേശങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകരും ഡോക്ടര്‍മാരും ക്യാമ്പ്‌ ചെയ്‌ത്‌ ചികിത്സിക്കുന്നുണ്ട്‌.

കഴിഞ്ഞവര്‍ഷം ജൂണിലാണ്‌ ഒഡീഷയില്‍ ആദ്യമായി ആന്ത്രാക്‌സ്‌ രോഗം റിപ്പോര്‍ട്ട്‌ ചെയ്‌തത്‌.