ഒട്ടോയ്ക്ക്‌ ഇനി മിനിമം ചാര്‍ജ്ജ് 15 രൂപ

തിരു: ഡീസല്‍ വിലവര്‍ദ്ധനവിന്റെ അലകള്‍ സാധാരണക്കാരിലേക്ക് എത്തിത്തുടങ്ങുന്നു. നവംബര്‍ 10 മുതല്‍ ഓട്ടോക്ക് മിനിമം 15 രൂപയും കാറിന് 100 രൂപയുമാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. കൂടാതെ ഓട്ടോചാര്‍ജ്ജ് കിലോമീറ്ററിന് ഏഴ് രൂപയില്‍ നിന്നും എട്ട് രൂപയും ടാക്‌സി ചാര്‍ജ്ജ് എട്ട് രൂപയില്‍ നിന്നും പത്ത് രൂപയുമാക്കും.

ഗതാഗതമന്ത്രി ആര്യാടന്‍ മുഹമ്മദും സംയുക്ത സമരസമിതി നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.