ഐ.പി.ഒ. യില്‍ വിദേശ വ്യക്തികള്‍ക്കും നിക്ഷേപിക്കാം.

 ഓഹരി വിപണിയില്‍ വിദേശ വ്യക്തികള്‍ക്ക് നിക്ഷേപിക്കാം എന്ന തീരുമാനം പ്രഖ്യാപിച്ചതോടെ വിദേശ വ്യക്തികള്‍ക്ക് ഇനി മുതല്‍ പ്രാഥമിക ഓഹരി വിപണിയില്‍ കമ്പനികള്‍ ലിസ്റ്റ് ചെയ്യുന്നതിന്റെ മുന്നോടിയായുള്ള ഐ.പി.ഒ.കളിലും പങ്കെടുക്കാനാകുമെന്ന് ധനമന്ത്രാലയം വ്യക്തമാക്കി.

 

ഇതേ തുടര്‍ന്ന് വിദേശ വ്യക്തികള്‍ക്കും, പെന്‍ഷന്‍ ഫണ്ടുകള്‍ക്കും ട്രസ്റ്റുകള്‍ക്കുമൊക്കെ ഒ.പി.ഒ.കളിലും തുടര്‍ ഓഹരി ഓഫറുകളിലും പങ്കെടുക്കാനുള്ള അവസ്ഥ പുതിയ തീരുമാനത്തിലൂടെ ലഭിക്കുന്നത്.

 

ഇത് ഓഹരി വിപണിയില്‍ ഉണര്‍വ്വ് ഉണ്ടാക്കുമെന്ന പ്രതീക്ഷയാണ് വ്യവസായ ലോകം.