ഐറിഷ് യുവതിയെ ഗോവയില്‍ കണ്ടെത്തി.

റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് കാണാതായ ഐറിഷ് യുവതി ഐലിങ് ഓബ്രീനെ ഗോവയില്‍ കണ്ടെത്തി. വിവരം വീട്ടുകാരെ അറിയിച്ചിട്ടുണ്ടെന്നും ഐലിങിന്റെ മാനസികനില മോശമാണെന്നും ഐറിഷ് എംബസിഅധികൃതര്‍ പറഞ്ഞു. ഐലിങിന്റെ വീട്ടുകാര്‍ ഡല്‍ഹിയിലെ ഐറിഷ് എംബസിക്ക് നല്‍കിയ പരാതിയെ തുടര്‍ന്ന് ഇന്റര്‍പോളിന്റെ സഹായം തേടിയിരുന്നു. ഇന്റര്‍പോള്‍ അന്വേഷണത്തിലാണ് യുവതി ഗോവയിലുണ്ടെന്ന് കണ്ടെത്തിയത്.