ഐപിഎല്‍ താരലേലം;യുവരാജിന്‌ 7 കോടി, സഞ്‌ജുവിന്‌ 4.20 കോടി..

Untitled-1-57ബംഗളൂരു:ഐപിഎല്‍ താരലേലം ബംഗളൂരുവില്‍ ആരംഭിച്ചു. ഓസീസ് താരം ഷെയ്ന്‍ വാട്‌സനെ 9.5 കോടി രൂപയ്ക്ക് ബാംഗ്ലൂര്‍ സ്വന്തമാക്കി. ഐപിഎല്‍ താരലേലത്തില്‍ യുവരാജ് സിംഗിനെ 7 കോടി മോഹവില നല്‍കിയാണ് ഹൈദരാബാദ് സണ്‍റൈസൈഴ്‌സ് സ്വന്തമാക്കിയത്. 4.20 കോടിക്ക് സഞ്ജു വി സാംസണെ ഡല്ഹി ഡെയര് ഡെവിള്സ് സ്വന്തമാക്കി.

നേരത്തെ 2 കോടിയായിരുന്നു യുവരാജ് സിംഗിന് അടിസ്ഥാന വിലയിട്ടിരുന്നത്. ഷെയ്ന്‍ വാട്‌സണ്‍ 9.5 കോടി രൂപക്ക് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന് സ്വന്തമായി. കെവിന്‍ പീറ്റേഴ്‌സണെ പുനെ സൂപ്പര്‍ ജയന്റ്‌സ് മൂന്നരക്കോടി രൂപക്ക് സ്വന്തമാക്കി. ഇന്ത്യന്‍താരം ഇശാന്ത് ശര്‍മ്മയെയും പുനെ 3.8 കോടി രൂപയ്ക്ക് സ്വന്തമാക്കി.

ഡ്വേയ്ന്‍ സ്മിത്തിനെ 2.30 കോടി രൂപക്ക് ഗുജറാത്ത് ലയണ്‍സും സ്വന്തമാക്കി. യുവരാജ് സിംഗിനെ ഏഴ് കോടി രൂപക്ക് സണ്‍റൈസേഴ്‌സ് ഹൈരദാബാദ് സ്വന്തമാക്കി. ഇന്ത്യന്‍ താരം ആശിഷ് നെഹ്‌റയെ സണ്‍റൈസേഴ്‌സിന് വേണ്ടി 5.5 കോടി രൂപക്കാണ് വാങ്ങിയത്. ലേലം ബംഗലൂരുവില്‍ പുരോഗമിക്കുകയാണ്.