ഐന്‍ടിയുസി ആന്റണിയെ ബഹിഷ്‌കരിച്ചു.

തിരു തിരുവനന്തപുരത്ത് ബ്രഹ്മോസ് പദ്ധതിയുടെ പുതിയ നിര്‍മ്മാണ യൂണിറ്റിന്റ ഉദ്ഘാടനത്തിനെത്തിയ കേന്ദ്ര പ്രതിരോധ മന്ത്രി എ കെ ആന്റണിയെ ഒരു വിഭാഗം ഐന്‍ടിയുസി പ്രവര്‍ത്തകര്‍ ബഹിഷ്‌കരിച്ചു.
ഇതേ തുടര്‍ന്ന് ഇവിടുത്തെ ഐന്‍ടിയുസി പ്രസിഡന്റ് ജോസ് മെഴ്‌സിയര്‍ രാജി വെച്ചു.

ഒരു വിഭാഗം പ്രവര്‍ത്തകര്‍ ഈ തീരുമാനമെടുത്തതിന്റ പിന്നില്‍ കേരളത്തിലെ ഒരു വിഭാഗം ഉന്നത കോണ്‍ഗ്രസ് നേതൃത്വത്തിന്റ അറിവുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.