ഐക്യദാര്‍ഢ്യ കൂട്ടായ്മ നടത്തി

മലപ്പുറം: ഇന്ത്യയിലെ വിവിധ സ്വകാര്യ ആശുപത്രികളില്‍ ജോലിചെയ്യുന്ന നേഴ്‌സുമാര്‍ തങ്ങളുടെ തൊഴില്‍സാഹചര്യങ്ങള്‍ക്കെതിരെ രാജ്യവ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന് എഫ്.എസ്.ഇ.ടി.ഒ.യുടെ നേതൃത്വത്തില്‍ ഐക്യദാര്‍ഢ്യകൂട്ടായ്മ നടന്നു.

മലപ്പുറത്തു നടന്ന കൂട്ടായ്മ ജനാധിപത്യ മഹിളാ അസോസി യേഷന്‍ സംസ്ഥാന ജോയിന്‍ സെക്രട്ടറി കെ.പി .സുമതി ഉല്ഘാടനം ചെയ്തു. കെ.സുന്ദരരാജന്‍,സി.ടി. സൈബ,സി.എസ്.മനോജ്,ബാലസുബ്രമണ്യന്‍ എന്നിവര്‍ സംസാരിച്ചു.

ജില്ലാ സെക്രട്ടറി എ.അബ്ദുറഹീം സ്വാഗത വും പി.നരയണന്‍നന്ദിയും പറഞ്ഞു.