ഐഎസ്‌ ബന്ധം; 11 ഇന്ത്യക്കാര്‍ യുഎഇയില്‍ കസ്റ്റഡിയില്‍

Story dated:Friday September 4th, 2015,03 39:pm

isisദില്ലി: ഐഎസ്‌ ആശയങ്ങളെ പിന്തുണച്ച കൊച്ചി സ്വദേശികളെ യുഎയില്‍ നിന്ന്‌ നാടു കടത്തിയതിന്‌ പിന്നാലെ ഐഎസ്‌ ബന്ധം ആരോപിച്ച്‌ 11 ഇന്ത്യക്കാര്‍ യുഎഇയില്‍ കസ്റ്റഡിയില്‍. ഐഎസില്‍ ചേരാന്‍ ശ്രമിച്ചു, ഐഎസ്‌ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ധനസഹായം നല്‍കി തുടങ്ങിയ കുറ്റങ്ങള്‍ ആരോപിച്ചാണ്‌ നടപടി. 13 ഇന്ത്യക്കാരെങ്കിലും സിറിയയിലേക്ക്‌ പോകാന്‍ ആസൂത്രണം നടത്തിയിരുന്നതായി യുഎഇ സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

അതേസമയം ഐഎസ്‌ ബന്ധം സംശയിച്ച്‌ ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജന്‍സി(റോ) കസ്‌റ്റഡിയിലെടുത്ത തീരൂര്‍ സ്വദേശിയെ വിട്ടയച്ചിരുന്നു. കോഴിക്കോട്‌ വിമാനത്താവളത്തില്‍ വച്ചായിരുന്നു ഇയാളെ കസ്‌റ്റഡിയില്‍ എടുത്തത്‌്‌. വിദേശത്തുനിന്ന്‌ തിരിച്ചെത്തിയ ആളെയാണ്‌ കസ്‌റ്റഡിയിലെടുത്തത്‌. അബുദാബിയിലായിരുന്ന ഇയാള്‍ ശനിയാഴ്‌ച കരിപ്പൂരില്‍ വിമാനമിറങ്ങിയപ്പോഴാണ്‌ പിടികൂടിയത്‌. നിരവധി മലയാളികള്‍ ഐഎസ്‌ ആശയങ്ങള്‍ പിന്തുണയ്‌ക്കുന്നതായും പ്രചരിപ്പിക്കു്‌്‌ന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.