ഐഎസ്‌ ബന്ധം തിരൂര്‍ സ്വദേശി ‘റോ’ യുടെ പിടിയില്‍ ?

മലപ്പുറം :അന്താരാഷ്ട്ര ഭീകരസംഘടനയായ ഐഎസുമായി ബന്ധുമുണ്ടെന്ന്‌ കരുതുന്ന തിരൂര്‍സ്വദേശി ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ റോ യുടെ കസ്‌റ്റഡിയിലുണ്ടെന്ന്‌ റിപ്പോര്‍ട്ട്‌. മലയാള ദിനപത്രമായ മാതൃഭുമിയാണ്‌ ഈ വാര്‍ത്ത റിപ്പോര്‍ട്ട്‌ ചെയ്‌തിരിക്കുന്നത്‌.
തിരുര്‍ ബിപി അങ്ങാടി സ്വദേശിയായ ഇയാളെ കഴിഞ്ഞ ശനിയാഴ്‌ കരിപ്പുര്‍ വിമാനത്താവളത്തില്‍ വെച്ച്‌ റോ യിലെ ഉദ്യോഗസ്ഥര്‍ കസ്‌റ്റഡിയിലെടുത്ത്‌ ചോദ്യം ചെയ്‌തതായാണ്‌ വിവരം. ഇയാളുടെ വീട്ടിലും പരിശോധന നടത്തിയതായി പറയുന്നു.

നേരത്തെ പാലക്കാട്‌ സ്വദേശിയായ ഒരു പത്രപ്രവര്‍ത്തകന്‍ ഐഎസില്‍ ചേര്‍ന്ന്‌ പ്രവര്‍ത്തിക്കുണ്ടെന്ന വിവരം പുറത്തുവന്നതിനെ തുടര്‍ന്ന കേരളത്തിലും രഹസ്യാന്വേഷണ ഏജന്‍സികള്‍ അന്വേഷണം ശക്തമാക്കിയിരുന്നു.