ഐഎസ്‌ ആശയങ്ങള്‍ക്ക്‌ പിന്തുണ നല്‍കിയ മലയാളികളെ യുഎഇയില്‍ നിന്ന്‌ നാടു കടത്തി

Story dated:Thursday September 3rd, 2015,05 13:pm

isisകൊച്ചി: ഐഎസ്‌ ആശയങ്ങളെ പിന്തുണച്ച കൊച്ചി സ്വദേശികളെ യുഎഇയില്‍ നിന്ന്‌ നാടുകടത്തി. സോഷ്യല്‍ മീഡിയയിലൂടെ ഐഎസ്‌ ആശയങ്ങള്‍ പ്രചരിപ്പിച്ചതിനാണ്‌ ഇവരെ നാടുകടത്തിയതെന്ന്‌ അധികൃതര്‍ വിശദീകരിച്ചു. ഇവരുള്‍പ്പെടെ പത്തുപേരുടെ സംഘം നിരീക്ഷണത്തിലാണ്‌.

ഐഎസ്‌ ബന്ധം സംശയിച്ച്‌ ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജന്‍സി(റോ) കസ്‌റ്റഡിയിലെടുത്ത തിരൂര്‍ സ്വദേശിയെ വിട്ടയച്ചിരുന്നു. കോഴിക്കോട്‌ വിമാനത്താവളത്തില്‍ വച്ചായിരുന്നു ഇയാളെ കസ്‌റ്റഡിയിലെടുത്തത്‌. വിദേശത്തു നിന്ന്‌ തിരിച്ചെത്തിയ ആളെയാണ്‌ കസ്‌റ്റഡിയിലെടുത്തത്‌. അബുദാബിയിലായിരുന്ന ഇയാള്‍ ശനിയാഴ്‌ച കരിപ്പൂരില്‍ വിമാനമിറങ്ങിയപ്പോഴാണ്‌ പിടിയിലായത്‌.

നിരവധി മലയാളികള്‍ ഐഎസ്‌ ആശയങ്ങള്‍ പിന്തുണയ്‌ക്കുന്നതായും പ്രചരിപ്പിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.