ഐഎസ്സിനുവേണ്ടി യുവാക്കളെ റിക്രൂട്ട്‌ ചെയ്‌തതായി സംശയിക്കുന്ന യുവതി അറസ്റ്റില്‍

isis-012ഹൈദരബാദ്‌: ഐഎസ്സിനുവേണ്ടി യുവാക്കളെ ഓണ്‍ലൈന്‍ വഴി റിക്രൂട്ട്‌ ചെയ്‌തെന്ന്‌ സംശയിക്കുന്ന യുവതി അറസ്റ്റില്‍. ഹൈദരബാദ്‌ സ്വദേശിനിയായ നിക്കി ജോസഫ്‌, നി്‌ക്കോള്‍ ജോസഫ്‌ എന്നീ പേരുകളില്‍ അറിയപ്പെടുന്ന അഫ്‌ഷ ജബീനാണ്‌ ഭര്‍ത്താവ്‌ ദേവേന്ദര്‍ കുമാറിനൊപ്പം അറസ്റ്റലായിരിക്കുന്നത്‌.

ഐഎസ്‌ ബന്ധം ആരോപിച്ച്‌ യു എ ഇയില്‍ നിന്ന്‌ നാടുകടത്തിയ യുവതിയെയും ഭര്‍ത്താവിനെയും വ്യാഴാഴ്‌ച വൈകീട്ട്‌ ഹൈദരാബാദിലെ രാജീവ്‌ ഗാന്ധി വിമാനത്താവളത്തില്‍ നിന്നാണ്‌ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തത്‌. 38 കാരിയാണ്‌ അറസ്റ്റിലായ അഫ്‌ഷ ജബിന്‍.

ഐഎസില്‍ ചേരാനായി ദുബൈയിലേക്ക്‌ കടക്കുന്നതിനിടെ പിടിയിലായ സല്‍മാന്‍ മൊയിനുദ്ദീന്‍ എന്ന ഹൈദരാബാദ്‌ സ്വദേശിയില്‍ നിന്നാണ്‌ ഐഎസില്‍ ചേരുന്നതിനുവേണ്ടി ഓണ്‍ലൈന്‍ റിക്രൂട്ട്‌മെന്റ്‌ നടത്തുന്ന യുവതിയെകുറിച്ച്‌ വിവരം ലഭിച്ചതെന്ന്‌ പോലീസ്‌ പറഞ്ഞു. കഴിഞ്ഞ ജനുവരിയിലാണ്‌ ഇയാള്‍ പിടിയിലായത്‌.

താനൊരു ബ്രിട്ടീഷുകാരിയാണെന്ന വ്യാജേനെയാണ്‌ ഇവര്‍ ഓണ്‍ലൈന്‍ വഴി റിക്രൂട്ട്‌മെന്റ്‌ നടത്തിയിരുന്നതെന്നായിരുന്നു സല്‍മാന്റെ മൊഴി. ഓണ്‍ലൈന്‍ വഴി പരിചയപ്പെട്ട നിക്കി ജോസഫുമായി താന്‍ പ്രണയത്തിലായിരുന്നെന്നും അവരോടൊപ്പം തുര്‍ക്കി വഴി സിറിയയിലേക്ക്‌ പോകാനായിരുന്നു ശ്രമമെന്നും സല്‍മാന്‍ നല്‍കിയ മൊഴിയില്‍ പറയുന്നു.

ഇവര്‍ സോഷ്യല്‍ മീഡിയ വഴി ഐഎസില്‍ യുവതി യുവാക്കളെ ആകര്‍ഷിക്കാന്‍ ശ്രമിച്ചിരുന്നുവെന്ന്‌ ഹൈദരബാദ്‌ പോലീസ്‌ പറഞ്ഞു.

ഹൈദരബാദ്‌: ഐഎസ്സിനുവേണ്ടി യുവാക്കളെ ഓണ്‍ലൈന്‍ വഴി റിക്രൂട്ട്‌ ചെയ്‌തെന്ന്‌ സംശയിക്കുന്ന യുവതി അറസ്റ്റില്‍. ഹൈദരബാദ്‌ സ്വദേശിനിയായ നിക്കി ജോസഫ്‌, നി്‌ക്കോള്‍ ജോസഫ്‌ എന്നീ പേരുകളില്‍ അറിയപ്പെടുന്ന അഫ്‌ഷ ജബീനാണ്‌ ഭര്‍ത്താവ്‌ ദേവേന്ദര്‍ കുമാറിനൊപ്പം അറസ്റ്റലായിരിക്കുന്നത്‌.