ഏജന്റുമാരുടെ സമരം മാധ്യമസാമ്രാജ്യത്തിനേറ്റ പ്രഹരം: സക്കറിയ

തേഞ്ഞിപ്പലം: മാധ്യമസാമ്രാജ്യത്തിനേറ്റ കനത്ത പ്രഹരമാണ് വിതരണക്കാരുടെ സമരമെന്ന് പ്രമുഖ എഴുത്തുകാരന്‍ സക്കറിയ അഭിപ്രായപ്പെട്ടു.
അഞ്ച് പത്ത് ദിവസമായി പത്രം ലഭിക്കാതിരുന്നിട്ടും ജീവിക്കാന്‍ കഴിയുന്നുണ്ടെന്ന് മലയാളി തിരിച്ചറിഞ്ഞിരിക്കുന്നു. മാധ്യമ സാമ്രാജ്യം വായനാസമൂഹത്തോടുള്ള കൂറ് വെടിഞ്ഞിരിക്കുന്നു. ഇന്ന് ഇടനിലക്കാരായ വിതരണക്കാരാണ് ഈ സാമ്രാജ്യത്തിന് പ്രഹരമേല്‍പ്പിച്ചിരിക്കുന്നത്.
കോഴിക്കോട് സര്‍വ്വകലാശാലയില്‍ എജ്യുക്കേഷണല്‍ മള്‍ട്ടിമീഡിയ റിസര്‍ച്ച് സെന്ററിന്റെയും മലയാളം ഡിപ്പാര്‍ട്ടുമെന്റിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടന്ന ദേശീയമാധ്യമ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശ്രീമതി കെ.ആര്‍ മീര, കെ.എം. നരേന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.