ഏക സിവില്‍കോഡ്‌ വിഷയത്തില്‍ ഇടപെടാനാവില്ല; സുപ്രീം കോടതി

Supreme_Courtദില്ലി: ഏക സിവില്‍കോഡ്‌ വിഷയത്തില്‍ ഇടപെടാനാകില്ലെന്ന്‌ സുപ്രീംകോടതി. നിയമം നടപ്പാക്കുന്നതിന്‌ സര്‍ക്കാരിന്‌ നിര്‍ദേശം നല്‍കാനും കഴിയില്ലെന്ന്‌ ചീഫ്‌ ജസ്റ്റിസ്‌ ടി.എസ്‌ താക്കൂര്‍ അദ്ധ്യക്ഷനായ ബെഞ്ച്‌ അഭിപ്രായപ്പെട്ടു. ഇക്കാര്യത്തില്‍ നിയമം നിര്‍മ്മിക്കേണ്ടത്‌ പാര്‍ലമെന്റാണെന്നും കോടതി വ്യക്തമാക്കി.

ഏക സിവില്‍കോഡ്‌ നടപ്പാക്കണമെന്നാവശ്യപ്പെ്‌ട്ട്‌ അഭിഭാഷകനായ അശ്വനി കുമാര്‍ ഉപാധ്യായ സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ്‌ കോടതിയുടെ അഭിപ്രായ പ്രകടനം. ഇക്കാര്യത്തില്‍ ഏക സിവില്‍കോഡ്‌ നടപ്പാക്കാത്തതിന്റെ പേരില്‍ പീഡനം അനുഭവിക്കുന്ന ഏതെങ്കിലും മുസ്ലിം സ്‌്‌ത്രീ കോടതിയെ സമീപിക്കട്ടെ എന്നും കോടതി അഭിപ്രായപ്പെട്ടു.

ഏക സിവില്‍കോഡ്‌ വിഷയത്തില്‍ ഇടപെടാനാവില്ലെന്ന്‌ 21 വര്‍ഷം മുമ്പ്‌ കോടതി വ്യക്തമാക്കിയിട്ടുണ്ടെന്നും തീരുമാനത്തില്‍ മാറ്റം വന്നിട്ടില്ലെന്നും കോടതി വ്യക്തമാക്കി. ചീഫ്‌ ജസ്റ്റിസിന്‌ പുറമെ ജസ്റ്റിസുമാരായ എ കെ സിക്രി, ആര്‍.ഭാനുമതി എന്നിവരാണ്‌ മറ്റ്‌ ബെഞ്ചംഗങ്ങള്‍.