ഏകാധിപത്യവാഴ്ചക്കെതിരെ ബഹുജനങ്ങള്‍ അണിനിരക്കുക; ശ്രീരാമകൃഷ്ണന്‍

തേഞ്ഞിപ്പലം: കോഴിക്കോട് സര്‍വ്വകലാശാലയിലെ വൈസ്ചാന്‍സലറുടെ ഏകാധിപത്യപ്രവണതകള്‍ ബഹുജനങ്ങളെ അണിനിരത്തി ചെറുത്തു തോല്‍പിക്കുമെന്ന് ഡി.വൈ.എഫ്.ഐ അഖിലേന്ത്യാപ്രസിഡന്റ് പി.ശ്രീരാമകൃഷ്ണന്‍ (എംഎല്‍എ) പറഞ്ഞു. സര്‍വ്വകലാശാല സംരക്ഷണസമിതിയുടെ ആഭിമുഖ്യത്തില്‍ നടന്ന കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ്.എഫ്.ഐ ജില്ലാ ജോയിന്റ് സെക്രട്ടറി എസ്.കെ. സജീഷ്, വേലായുധന്‍ വള്ളിക്കുന്ന്, എസ്. സദാനന്ദന്‍, ടി.കെ.നാരായണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. സി.എച്ച്. ആഷിഖ് അധ്യക്ഷനായിരുന്നു.