ഏകദിന വര്‍ക്ക്‌ഷോപ്പ് നടത്തി

പരപ്പനങ്ങാടി:  കോ-ഓപ്പറേറ്റീവ് കോളേജ് സിഎസ്എസ് യൂണിറ്റും പേറ്റന്റ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ കേരളയും സംയുക്തമായി സംഘടിപ്പിച്ച ഏകദിന വര്‍ക്ക്‌ഷോപ്പ് അഡ്വ. രാമന്‍കുട്ടി മേനോന്‍ ഉദ്ഘാടനം ചെയ്തു.
ബൗദ്ധിക സ്വത്തവകാശ നിയമത്തെകുറിച്ച് നടന്ന ചര്‍ച്ചയില്‍ അഡ്വ. കെ.കെ സൈതലവി, വിശ്വനാഥന്‍, അരവിന്ദ്, വി സി പി തങ്ങള്‍, സി.അബ്ദുറഹ്മാന്‍ കുട്ടി, ടി.കെ വിജയന്‍, അനീഷ്, ഉവൈസ് എന്നിവര്‍ സംസാരിച്ചു.