ഏകജാലക ബിരുദ പ്രവേശനം രണ്ടാം ഘട്ട രജിസ്‌ട്രേഷന്‍

കാലിക്കറ്റ്‌ സര്‍വകലാശാലയുടെ ഏകജാലകം വഴി ബിരുദ പ്രവേശനത്തിനുള്ള രണ്ടാം ഘട്ട ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ജൂണ്‍ ആറിന്‌ രാവിലെ 11 മണി മുതല്‍ ലഭ്യമായിരിക്കും. ഒന്നാം ഘട്ട രജിസ്‌ട്രേഷന്‍ സമയത്ത്‌ സംഭവിച്ച തെറ്റുകള്‍ രണ്ടാം ഘട്ട രജിസ്‌ട്രേഷനോടൊപ്പം എഡിറ്റ്‌ ചെയ്യാവുന്നതാണ്‌. അപേക്ഷയുടെ പ്രിന്റൗട്ട്‌ സര്‍വകലാശാലയിലേക്ക്‌ അയക്കേണ്ടതില്ല.