ഏആര്‍ നഗറിലും നായ വെട്ടേറ്റ് ചത്ത നിലയില്‍

തിരൂരങ്ങാടി: ജില്ലയില്‍ വീണ്ടും നായിക്കള്‍ക്ക് വെട്ടേല്‍ക്കുന്ന സംഭവം തുടരുന്നു. ഏആര്‍ നഗര്‍ ഇരുമ്പുചോലയിലാണ് അവസാനമായി നായ വെട്ടേറ്റ് ചത്ത നിലയില്‍ കണ്ടത്. ഏആര്‍ നഗര്‍ ഇരുമ്പുചോല മുല്ല ബസാറിലെ ഊഞ്ചില്‍ അബ്ദുല്‍ മജീദിന്റെ വീടിന്റെ ടെറസിന് മുകളിലാണ് വെട്ടേറ്റ തെരുവ് നായ ചത്തു കിടക്കുന്നതായി കണ്ടെത്തിയത്,

വിവരം ലഭിച്ചനെ തുടര്‍ന്ന് ഇന്ന് കാലത്ത് ഒമ്പതിന് സ്ഥലത്തെത്തിയ തിരൂരങ്ങാടി പോലീസ് പരിശോധന നടത്തി. പറമ്പിന്റെ താഴെ ഭാഗത്ത് നിലകൊള്ളുന്ന വീടിന്റെ കാര്‍ പോര്‍ച്ചിലേക്ക് വെട്ടേറ്റ നായ മുകള്‍ ഭാഗത്തെ പറമ്പില്‍ നിന്ന് കടന്ന് അവിടെക്കിടന്ന് ചത്തതാണെന്ന് കരുതുന്നു. തലക്കുള്ള പരുക്കിന് മൂന്നു ദിവസത്തെ പഴക്കമുണ്ടെന്ന് പോലീസ് പറഞ്ഞു. ഈ നായയെ ഇതിന് മുമ്പ് ഈ ഭാഗത്ത് കണ്ടതായി പരിസരവാസികള്‍ക്കറിയില്ല.

കുന്നുംപുറം വെറ്റിനറി സര്‍ജന്‍ ഡോ ഫാത്തിമ ഫൈസ പോസ്റ്റ് മോര്‍ട്ടം നടത്തി. മൃഗങ്ങളോടുള്ള ക്രൂരത നിയമപ്രകാരം കേസെടുത്തതായി തിരൂരങ്ങാടി പോലീസ് പറഞ്ഞു.

കോഴിക്കോട്,മലപ്പുറം, പാലക്കാട് ജില്ലകളില്‍ പലയിടങ്ങളിലും നായകള്‍ക്ക് വെട്ടേല്‍ക്കുന്നതിനു പിന്നില്‍ മത തീവ്രവാദ സംഘടനകളുടെ പരിശീലന പദ്ധതിയുടെ ഭാഗമായാണെന്ന സംശയം പോലീസില്‍ ശക്തമായി. മലപ്പുറം ജില്ലയില്‍ ഇതെക്കുറിച്ച് അന്വേഷിക്കാന്‍ ചുമതല നര്‍കോട്ടിക്് ഡിവൈഎസ്പി മോഹനചന്ദ്രന്റെ നേതൃത്വത്തിലുള്ള പ്രത്യക അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തിയിരിക്കുകയാണ്.

നായ്‌ക്കളെ വെട്ടിയത് തീവ്രവാദികള്‍ ; ഇന്റലിജന്‍സ്