എ പി ജെ അബ്ദുല്‍കലാം അന്തരിച്ചു


kalam09d4fdd8_2488431f  എ പി ജെ അബ്ദുല്‍കലാം അന്തരിച്ചു
ദില്ലി ഇന്ത്യയുടെ മുന്‍ രാഷട്രപതി എപിജെ അബ്ദുല്‍കലാം അന്തരിച്ചു 84 വയസ്സായിരുന്നു അദ്ദേഹത്തിന്‌. തിങ്കളാഴ്‌ച വൈകീട്ട്‌ ആറുമണിയോടെ ഷില്ലോംഗില്‍ ഇന്ത്യന്‍ ഇന്‍സ്‌റ്റിറ്റിയുട്ട്‌ ഓഫ്‌ മാനേജ്‌മെന്റില്‍ നടക്കുന്ന ഒരു ചടങ്ങില്‍ പ്രസംഗിക്കുന്നതിനിടെ കുഴഞ്ഞ്‌ വീഴുകയായിരുന്നു . ഉടനെ തന്നെ തൊട്ടടുത്ത്‌ ബഥനി ആസ്‌പത്രിയില്‍ എത്തിച്ചുവെങ്ങിലും രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ്‌ മരണകാരണം.


മൃതദേഹം ഇന്ന്‌ രാത്രി ഷില്ലോങ്ങില്‍ നിന്ന്‌ ഗുവഹാതിലെയിേക്ക്‌ കൊണ്ട്‌ വരും നാളെ കാലത്ത്‌ ദില്ലിയിലെത്തിക്കും നാളെ നടക്കുന്ന കേന്ദ്രക്യാബിനറ്റ്‌ യോഗത്തിന്‌ ശേഷമായിരിക്കും മറ്റ്‌ നടപടികള്‍
അറിയിക്കുക . സംസ്‌കാരം ജന്‍മദേശമായ രാമേശ്വരത്ത്‌ വെച്ച്‌ നടക്കും
രാജ്യത്ത്‌ ഏഴ്‌ ദിവസം ദുഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്‌