എ.ഡി.എം. എം.ടി ജോസഫ്‌ വിരമിച്ചു

RET. ADM- JOSEPHമലപ്പുറം അഡീഷനല്‍ ജില്ലാ മജിസ്‌ട്രേറ്റ്‌ (എ.ഡി.എം) എം.ടി. ജോസഫ്‌ 31 വര്‍ഷത്തെ സേവനത്തിന്‌ ശേഷം സര്‍വീസില്‍ നിന്നും വിരമിച്ചു. 2014 ജൂലൈ മുതല്‍ മലപ്പുറം എ.ഡി.എം ആയിരുന്നു എം.ടി. ജോസഫ.്‌ ജില്ലാ കലക്ടറുടെ അധിക ചുമതലയും വഹിച്ചിട്ടുണ്ട്‌. പെരിന്തല്‍മണ്ണ തഹസില്‍ദാറായിരിക്കെ ജില്ലയിലെ ഏറ്റവും നല്ല തഹസില്‍ദാര്‍ക്കുള്ള പുരസ്‌ക്കാരത്തിനും അര്‍ഹനായി.പെരിന്തല്‍മണ്ണ സ്വദേശിയാണ്‌. പ്രധാനധ്യാപികയായി വിരമിച്ച ബ്രിജിത്താമ്മയാണ്‌ ഭാര്യ. രണ്ട്‌ മക്കളുണ്ട്‌.

ജൂനിയര്‍ സൂപ്രണ്ടായ ജസ്റ്റിന്‍ പോള്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ വി.കെ. അയ്യപ്പന്‍, ഫെയര്‍കോപ്പി സൂപ്രണ്ടുമാരായ ആനന്ദവല്ലി, വിമലകുമാരി അമ്മ, ഓഫീസ്‌ അറ്റന്‍ഡന്റ്‌ വി. ദേവകി എന്നിവരും സര്‍വീസില്‍ നിന്നും വിരമിച്ചു. കളക്‌ടറേറ്റ്‌ ഹാളില്‍ നടന്ന യാത്രയയപ്പ്‌ യോഗത്തില്‍ ഡെപ്യൂട്ടി കലക്ടര്‍മാരായ വി. രാമചന്ദ്രന്‍, അബ്ദുള്‍റഷീദ്‌, ശിരസ്‌തദാര്‍ അബ്ദുസമദ്‌, എ.ഇ. ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.