എ.ടി.എം പിൻവലിക്കൽ പരിധി 10,000 രൂപയാക്കി

ന്യൂഡൽഹി: എ.ടി.എമ്മുകളിൽ നിന്നും ഒരു ദിവസം പിൻവലിക്കാവുന്ന തുകയുടെ പരിധി 4,500 രൂപയിൽ നിന്നും പതിനായിരം രൂപയായി റിസർവ് ബാങ്ക് ഉയർത്തി. അതേസമയം ഒരാഴ്ച പിൻവലിക്കാവുന്ന പരമാവധി തുക 24,000 രൂപയായി തുടരും. കറന്റ് അക്കൗണ്ടിൽനിന്ന് ഒരാഴ്ച പിൻവലിക്കാവുന്ന തുകയുടെ പരിധി ഒരു ലക്ഷം രൂപയാക്കിയും ഉയർത്തിയിട്ടുണ്ട്. നിലവിൽ പിൻവലിക്കാവുന്ന 50,000 രൂപയിൽനിന്നാണ് വർധന. മറ്റു നിയന്ത്രണങ്ങളിൽ മാറ്റമില്ല.