എ കെ ശശീന്ദ്രന്റെ ഫോണ്‍വിളി വിവാദത്തില്‍ അന്വേഷണം

തിരുവനന്തപുരം: എ കെ ശശീന്ദ്രനെതിരെ ഉയര്‍ന്ന ഫോണ്‍വിളി വിവാദത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു. ജുഡീഷ്യല്‍ അന്വേഷണത്തിന് സാധ്യതയുണ്ടെന്നാണ് സൂചന. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളെ കാണും.

മന്ത്രിസ്ഥാനം രാജിവെച്ച എ കെ ശശീന്ദ്രന്‍ ഇന്ന് രാവിലെ ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയിരുന്നു. ഫോണ്‍ സംഭാഷണം പുറത്തുവന്ന സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രിയെ കണ്ടതെന്ന് ശശീന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. തനിക്കെതിരെ വന്ന ആരോപണങ്ങളില്‍ അസ്വാഭാവികതയുണ്ടെന്നും എ കെ ശശീന്ദ്രന്‍ പറഞ്ഞു.

ഏതന്വേഷണത്തെയും സ്വാഗതം ചെയ്യുന്നതായും അദേഹം പറഞ്ഞു.