എസ് ബാന്റ് : പുനരന്വേഷിക്കണം ജി മാധവന്‍ നായര്‍

ദില്ലി:  ആന്‍ട്രക്‌സ് ദേവാസ് ഇടപാട് പുനരന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് ജി മാധവന്‍ നായര്‍ കത്ത് നല്‍കി. ശാസ്ത്രക്ജ്ഞരെ ബലിയാടുകളാക്കുകയായിരുന്നുവെന്ന് മാധവന്‍ നായര്‍ കത്തില്‍ ആരോപിക്കുന്നുണ്ട്. ഇടപാട് റദ്ദാക്കിയതിനെകുറിച്ച് പുനരന്വേഷണം വേണമെന്നും അദേഹം ആവശയപ്പെട്ടിട്ടുണ്ട്.

ഐ എസ് ആര്‍ ഒ യുടെ വാണിജ്യ വിഭാഗമായ ആന്‍ട്രിക്‌സ് മള്‍ട്ടിമീഡിയ കമ്പനിയായ ദേവാസുമായി ഉണ്ടാക്കിയ കരാറാണ് വിവാദമായത്. വിവാദത്തെ തുടര്‍ന്ന് എസ് ബാന്റ് സ്‌പെക്ട്രം കരാര്‍ റദ്ദാക്കുകയായിരുന്നു.

ഐ.എസ്.ആര്‍.ഒ ചെയര്‍മാനായിരുന്ന ജി.മാധവന്‍ നായര്‍ ഉള്‍പ്പെടെ നാലു ശാസ്ത്രക്ജ്ഞരെ സര്‍ക്കാര്‍ തസ്തികകളില്‍ നിയമിക്കരുതെന്ന് കേന്ദ്രസര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.