എസ്‌.ഡി.പി.ഐ ജില്ലാ കമ്മിറ്റിയംഗം ആദില്‍ മംഗലത്തെ പുറത്താക്കി

മലപ്പുറം:തദ്ദേശ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനവും ഗുരുതരമായ അച്ചടക്കലംഘനവും നടത്തിയതിന്‌ എസ്‌.ഡി.പി.ഐ ജില്ലാ കമ്മിറ്റിയംഗത്തെ സസ്‌പെന്റ്‌ ചെയ്‌തു. എസ്‌.ഡി.പി.ഐ ജില്ലാ കമ്മിറ്റിയംഗം ആദില്‍മംഗലത്തെയാണ്‌ പുറത്താക്കിയത്‌. ജില്ലാ പ്രസിഡന്റ്‌ വി ടി ഇക്‌റാമുല്‍ഹഖ്‌്‌ ആദിലിനെ പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന്‌ ആറു മാസത്തേക്ക്‌ സസ്‌പെന്റ്‌ ചെയ്‌തത്‌.

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന ആരോപണത്തെ തുടര്‍ന്ന്‌ സെക്രട്ടറിയേറ്റ്‌ നിശ്ചയിച്ച അന്വേഷണ സമിതിയുടെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്‌ നടപടിയെന്നും സെക്രട്ടറിയേറ്റ്‌ വാര്‍ത്താകുറിപ്പില്‍ വിശദീകരിച്ചു.