എസ്‌ എഫ്‌ ഐ ദേശിയ പ്രസിഡന്റായി മലപ്പുറത്തു നിന്ന്‌ വിപി സാനു

v p sanuമലപ്പുറം: മലപ്പുറത്തുനിന്ന്‌ എസ്‌എഫ്‌ഐ ദേശീയ പ്രസിഡന്റായി വിപി സാനുവിനെ തെരഞ്ഞെടുത്തു. രാജസ്ഥാനിലെ സിക്കറില്‍ നടന്ന അഖിലേന്ത്യ സമ്മേളനത്തിലാണ്‌ എസ്‌എഫ്‌ഐയുടെ ദേശീയ പ്രസിഡന്റ്‌ സ്ഥാനം 27 കാരനായ വി പി സാനു ഏറ്റെടുത്തത്‌. നിലവില്‍ സംസ്ഥാന പ്രസിഡന്റായ സാനു മലപ്പുറം വളാഞ്ചേരി സ്വദേശിയാണ്‌.

സിപിഐഎം വളാഞ്ചേരി ഏരിയാകമ്മറ്റി അംഗംകൂടിയായ സാനു ജില്ലാ സെക്രട്ടറിയേറ്റംഗം വി പി സഖറിയയുടെ മകനാണ്‌. ഉമ്മ: റംല. സഹോദരന്‍ സഹീര്‍ ഹൈദരബാദ്‌ ഇഫ്‌ളുവില്‍ ജേണലിസം വിദ്യാര്‍ത്ഥിയാണ്‌.