എസ്‌ഐഒ സമ്മേളനത്തില്‍ പ്രസംഗിച്ച അമേരിക്കന്‍ ആക്ടിവിസ്റ്റിനെ തിരിച്ചയക്കും.

തിരൂര്‍: എസ്‌ഐഒയുടെ ജില്ലാ സമ്മേളന വേദിയില്‍ മുഖ്യ പ്രഭാഷണം നടത്തിയ അമേരിക്കന്‍ പൗരനും ആക്ടിവിസ്റ്റുമായ ഡോ. പോള്‍ നെരൂദിയുടെ വിസ ക്യാന്‍സല്‍ ചെയ്തു. അദേഹത്തെ നാളെ അമേരിക്കയിലേക്ക് തിരിച്ചയക്കും.

ഫ്രീ ഗാസ മൂവിമെന്റിന്റെ സ്ഥാപക നേതാവായ പോള്‍ നെരൂദി സന്ദര്‍ശക വിസാ ചട്ടലംഘനം നടത്തിയതിനാണ് പോലീസ് ഇയാളുടെ വിസ ക്യാന്‍സല്‍ ചെയ്തത്. ശനിയാഴ്ച വൈകീട്ട് തിരൂര്‍ സ്‌റ്റേഡിയം ഗ്രൗണ്ടില്‍ നടന്ന എസ്‌ഐഒയുടെ ജില്ലാ സമ്മേളന വേദിയില്‍ പ്രഭാഷണം കഴിഞ്ഞിറങ്ങിയ പോള്‍ നെരൂദിയെ തിരൂര്‍ എസ്‌ഐ ജ്യോതീന്ദ്ര കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്‌റ്റേഷനിലെത്തിക്കുകയായിരുന്നു. നിയമപരമായി സന്ദര്‍ശക വിസയില്‍ വരുന്നയാള്‍ക്ക് അനുമതിയില്ലാതെ പ്രസംഗിക്കാാകില്ലെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഈ വിലക്ക് ലംഘിച്ചതിനാല്‍ ഇദേഹത്തിന് കേരളത്തില്‍ തങ്ങുവാനുള്ള അനുമതി നിഷേധിക്കുകയായിരുന്നു.

പോലീസ് നാളെ ഇദേഹത്തോട് ഇന്ത്യ വിട്ട് പോകാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.