എസ്‌എസ്‌എല്‍സി മൂല്യനിര്‍ണയം ഇന്ന്‌ തുടങ്ങും

തിരുവനന്തപുരം: എസ്‌എസ്‌എല്‍സി പരീക്ഷാ ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണയം ഇന്ന്‌ ആരംഭിക്കും. സംസ്ഥാനത്താകെ 54 കേന്ദ്രങ്ങളിലാണ്‌ മൂല്യനിര്‍ണ്ണയം നടക്കുന്നത്‌. 11,000 അധ്യാപകരെയാണ്‌ ഇത്തവണ മൂല്യനിര്‍ണയത്തിനായി നിയോഗിച്ചിട്ടുള്ളത്‌. 16 വരെയാണ്‌ മൂല്യനിര്‍ണ്ണയം.

കഴിഞ്ഞ തവണ മൂല്യ നിര്‍ണ്ണയ ക്യാമ്പുകളില്‍ മാര്‍ക്ക്‌ രേഖപ്പെടുത്തിയതില്‍ പിശക്‌ ഉണ്ടായതിനെ തുടര്‍ന്ന്‌ ഫലത്തില്‍ വലിയ തെറ്റുകളുണ്ടായി. ഈ സാഹചര്യത്തില്‍ കൂടുതല്‍ മുന്‍കരുതലുകള്‍ എടുത്തിട്ടുണ്ട്‌. ക്യാമ്പുകളില്‍ രണ്ട്‌ തവണ പരിശോധിച്ച ശേഷമേ മാര്‍ക്കുകള്‍ പരീക്ഷാഭവനിലേക്കുള്ള സോഫ്‌റ്റ്‌ വെയറില്‍ രേഖപ്പെടുത്തു. 25 നുളളില്‍ ഫലം പ്രഖ്യാപിക്കാനാണ്‌ ശ്രമം.