എസ്ബിടി മാനേജരെ മാറ്റണം; വ്യാപാരികള്‍

പരപ്പനങ്ങാടി: വായ്പ കുടിശിക പിരിച്ചെടുക്കാന്‍ വ്യാപാരിയുടെ വീട്ടിലേക്ക് ക്വട്ടേഷന്‍ സംഘത്തെ അയച്ച പരപ്പനങ്ങാടി എസ്ബിടി ബാങ്ക് മാനേജരെ മാറ്റണമെന്ന് പരപ്പനങ്ങാടി വ്യാപാരിവ്യവസായി ഏകോപന സമിതി. ഈ ആവശ്യം ഉന്നയിച്ച് തിങ്കളാഴ്ച വ്യാപാരികള്‍ എസ്ബിടി ബാങ്കിന്റെ പരപ്പനങ്ങാടി ശാഖ ഉപരോധിച്ചു.

ഉപരോധ സമരം പരപ്പനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രതിപക്ഷ നേതാവ് ടി ഗോപാലകൃഷ്ണന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. സമരത്തിന് ഷ്ഫ അഷറഫ്, മുജീബ്, പി.ഒ സലാം, നാസര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

നഗരത്തില്‍ പ്രതിഷേധ പ്രകടനവും നടന്നു.

പൊതുമേഖല ബാങ്കുകളുടെ കുടിശ്ശിക പിരിക്കാന്‍ കൊട്ട്വേഷന്‍ സംഘം.