എസ്ബിഐയുടേത് ഭ്രാന്തന്‍ നയം:മന്ത്രി തോമസ് ഐസക്‌

Story dated:Thursday May 11th, 2017,03 54:pm

തിരുവനന്തപുരം:സൌജന്യ എടിഎം ഇടപാട് നിര്‍ത്തലാക്കിയ എസ്‌ബിഐ ജനങ്ങളെ വെല്ലുവിളിക്കുകയാണെന്ന് മന്ത്രി തോമസ് ഐസക് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇതൊരു ഭ്രാന്തന്‍ നയമാണ്.അതൊന്നും ന്യായീകരിക്കാന്‍ കഴിയില്ല. കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി സാധാരണ ജനങ്ങളെ പിഴിയുകയാണ്.

1.67 ലക്ഷം കോടി രൂപയാണ് എസ്‌ബിഐയുടെ കിട്ടാക്കടം.അതൊന്നും പിടിച്ചെടുക്കാന്‍ നടപടിയില്ല. സ്വകാര്യബാങ്കുകള്‍ ചെയ്യാന്‍ മടിക്കുന്ന കാര്യമാണ് എസ്ബിഐ നടപ്പാക്കുന്നത്. ഇത് ജനങ്ങളെ ബാങ്കുകളില്‍നിന്ന് അകറ്റുമെന്നും ഐസക് പറഞ്ഞു.