എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചു. 93.64 ശതമാനം

തിരു : എസ്.എസ്.എല്‍.സി പരീക്ഷാഫലം പ്രഖ്യാപിച്ചു. 93.64 ശതമാനം വിജയമായാണ് ഇത്തവണയുണ്ടായത്. പരീക്ഷയെഴുതിയവരില്‍ 6995 പേര്‍ക്ക് എല്ലാവിഷയത്തിലും എ പ്ലസ് ലഭിച്ചു.
210 സര്‍ക്കാര്‍ സ്‌കൂളുകള്‍ക്കും 248 എയ്ഡഡ് സ്‌കൂളുകള്‍ക്കും നൂറുശതമാനം വിജയം കൈവരിക്കാന്‍ കഴിഞ്ഞു. മോഡറേഷനില്ലാതെയാണ് ഇത്തവണ മൂല്യനിര്‍ണയം നടത്തിയത്.

രാവിലെ 11.30 ന് വിദ്യഭ്യാസ മന്ത്രിയാണ് ഫലപ്രഖ്യാപനം നടത്തിയത്.
മികച്ച വിജയം നേടിയ വിദ്യഭ്യാസജില്ല കാഞ്ഞങ്ങാടാണ്. രണ്ട് സ്‌കൂളുകളില്‍ മാത്രമാണ് 50 ശതമാനത്തില്‍ താഴെ വിജയം നേടിയത്.

മെയ് 15 മുതല്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യും.