എസ്എസ്എല്‍സി ഫലം നാളെ

തിരുവനന്തപുരം ; എസ്എസ്എല്‍സി പരീക്ഷാഫലം വെള്ളിയാഴ്ച പ്രസിദ്ധീകരിക്കും. പകല്‍ രണ്ടിന് പിആര്‍ ചേമ്പറില്‍ വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് പ്രഖ്യാപനം നടത്തുമെന്ന് പരീക്ഷാ ജോയിന്റ് ഡയറക്ടര്‍ സി രാഘവന്‍ അറിയിച്ചു. ഇതിനുമുന്നോടിയായ ബോര്‍ഡ് യോഗം വ്യാഴാഴ്ച വൈകിട്ട് നാലിന് ഡിപിഐയില്‍ ചേരും.

എസ്എസ്എല്‍സി ഫലപ്രഖ്യാപനം നടന്ന ഉടന്‍ ംംം. ൃലൌഹ.ശരേെവീീഹ.ഴ്ീ.ശി വെബ്സൈറ്റിലൂടെ ഫലമറിയാന്‍ ഐടി@സ്കൂള്‍ സംവിധാനം ഒരുക്കി. കൂടാതെ ‘സഫലം 2017’ എന്ന മൊബൈല്‍ ആപ് വഴിയും ഫലമറിയാം. വ്യക്തിഗത ഫലങ്ങള്‍ക്കുപുറമെ സ്കൂള്‍-വിദ്യാഭ്യാസജില്ല-റവന്യൂജില്ലാ തലങ്ങളിലുള്ള ഫലങ്ങളുടെ അവലോകനവും, വിഷയാധിഷ്ഠിത അവലോകനങ്ങളും റിപ്പോര്‍ട്ടുകളും പോര്‍ട്ടലിലും മൊബൈല്‍ ആപ്പിലും ലഭ്യമാകും. ഗൂഗിള്‍ പ്ളേ സ്റ്റോറില്‍നിന്നു ടമുവമഹമാ 2017 എന്ന ആപ് ഡൌണ്‍ലോഡ് ചെയ്യാം.

രണ്ടാംവര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം 12ന് പ്രസിദ്ധീകരിക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുകയാണ്. അന്തിമതീരുമാനമായിട്ടില്ലെന്നും ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റ് വൃത്തങ്ങള്‍ അറിയിച്ചു.