എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 12 മുതല്‍

തിരു: ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 12 മുതല്‍ 24 വരെ നടക്കും. ഉച്ചയ്ക്ക് 1.45 മുതല്‍ 3.30 വരെയാണ് പരീക്ഷ. ആദ്യ 15 മിനിറ്റ് വിശ്രമവേളയായിരിക്കുമെന്നും പഠന നിലവാരം മെച്ചപ്പെടുത്താനുള്ള പദ്ധതിയുടെ (ക്യു ഐ പി) മോണിറ്ററിങ് കമ്മിറ്റി യോഗം അറിയിച്ചു.
12 ന് മലയാളം-1, 13 ന് മലയാളം-2, 14 ന് ഇംഗ്ലീഷ്, 15 ന് ഹിന്ദി, 17ന് ഊര്‍ജതന്ത്രം, 19 ന് കണക്ക്, 20 ന് രസതന്ത്രം, 21 ന് ഐടി, 22 ന് സാമൂഹ്യ ശാസ്ത്രം, 24ന് ജീവശാസ്ത്രം എന്നിങ്ങനെയാണ് പരീക്ഷ.
പരീക്ഷ നടത്തുന്നതിന് 25,000 ഇന്‍വിജിലേറ്റര്‍മാരെ നിയോഗിക്കുമെന്നും മാര്‍ച്ച് ഒന്നിനും രണ്ടിനും മൂന്നിനും ചോദ്യപേപ്പറുകള്‍ തരംതിരിച്ച് ട്രഷറികളിലും ബാങ്കുകളിലും സൂക്ഷിക്കും പരീക്ഷാദിവസം രാവിലെ സ്‌കൂളിലെത്തിക്കും.
എസ്എസ്എല്‍സി മാതൃകാപരീക്ഷ ഫെബ്രുവരി 13ന് ആരംഭിക്കും.

Related Articles