എസ്എല്‍സി ചോദ്യപേപ്പര്‍മാറി; കുട്ടികള്‍ വീണ്ടു പരീക്ഷയെഴുതി.

പാറശാല:  എസ്എല്‍സി,ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ ആദ്യ പരീക്ഷ എഴുതി . പതിവുപരീക്ഷ ടെന്‍ഷനില്ലാതെ വളരെ ആതമസംയമനത്തോടെയാണ് വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതിയത്. 13 ലക്ഷം വിദ്യാര്‍ത്ഥികളാണ് ഇന്ന് പരീക്ഷയെഴുതിയത്.

എന്നാല്‍ ആദ്യദിവസം തന്നെ ചോദ്യപേപ്പര്‍ മാറിയത് ആശയകുഴപ്പത്തിനിടയാക്കി. പാറശാല ഇവാന്‍സ് സ്‌കൂളിലാണ് സംഭവം. റഗുലര്‍, പ്രൈവറ്റ്്വിദ്യാര്‍ത്ഥികളുടെ ചോദ്യപേപ്പറുകള്‍ തമ്മില്‍ മാറിപോവുകയായിരുന്നു. പിന്നീട് രണ്ട്ുമമിക്കൂറിനുള്ളില്‍ പരീക്ഷ നടത്തി. വിദ്യഭ്യാസ വകുപ്പ് ജില്ലാ വിദ്യഭ്യാസ തലവനോട്്് വിശദീകരണം തേടി.

സംസ്ഥാനത്ത്് ഇന്ന് ഉച്ച്ക്ക 1.45നാണ് പരീക്ഷ ആരംഭിച്ചത്.  പരീക്ഷ 26ന് അവസാനിക്കും . പിറവം ഉപതെരഞ്ഞെടുപ്പായതിനാലാണ് 17 ലെ പരീക്ഷ 26ലേക്ക് മാറ്റിയത്. 1.45 ആരംഭിച്ച പരീക്ഷയില്‍ ഇംഗ്ലീഷ്,കണക്ക്,സോഷ്യല്‍ സയന്‍സ് വിഷയങ്ങള്‍ വൈകീട്ട് 4.30 നും ഐ.ടി 3നും മറ്റുള്ളവ 3.30നും അവസാനിക്കും.

ഈ വര്‍ഷം.മുന്‍വര്‍ഷത്തേക്കാള്‍ 11,213 വിദ്യാര്‍ത്ഥികള്‍ കൂടുല്‍ പരീക്ഷയെഴുതി. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് 27 അധിക പരീക്ഷാ കേന്ദ്രങ്ങളുണ്ട്.