എളാരം കടപ്പുറത്ത് സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം

താനൂര്‍: താനൂര്‍ എളാരം കടപ്പുറത്ത് കുടിവെള്ള പദ്ധതിയുടെ പൈപ്പുകളും അനുബന്ധ ഉപകരണങ്ങളും സാമൂഹ്യ വിരുദ്ധര്‍ തകര്‍ക്കുന്നത് തുടര്‍ക്കഥയാകുന്നു.

 

താനൂര്‍ ബീച്ച് ഹോസ്പിറ്റലിനോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന കുടിവെള്ള പദ്ധതിയുടെ ടാങ്കിന്റെ പൈപ്പുകളും മറ്റുമാണ് കഴിഞ്ഞ ദിവസം രാത്രി തകര്‍ക്കപ്പെട്ടിരിക്കുന്നത്. ഇത് തുടര്‍ക്കഥയാവുന്നത് പ്രദേശ വാസികളെ ദുരിതത്തിലാക്കിയിട്ടുണ്ട്. രാത്രി കാലങ്ങളില്‍ പ്രദേശത്ത് തമ്പടിക്കുന്ന സാമൂഹ്യ വിരുദ്ധരാണ് ഇതിന് പിറകിലെന്നാണ് ആക്ഷേപം.

 

ഇതു സംബന്ധിച്ച് താനൂര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെങ്കിലും നടപടിയില്ലാത്തത് സാമൂഹ്യ വിരുദ്ധര്‍ മുതലെടുക്കുകയാണെന്ന് നാട്ടുകാര്‍ പറയുന്നു.