എല്‍സമ്മ എന്ന പെണ്‍കുട്ടി വിവാഹിതയാകുന്നു.

ഇപ്പോള്‍ മലയാള സിനിമയില്‍ വിവാഹക്കാലമാണ്. നായകന്‍മാരും നായികമരും മത്സരിച്ച് കതിര്‍മണ്ഡപത്തിലേക്ക് മാര്‍ച്ചു ചെയ്യുകയാണ്. ദുല്‍ക്കര്‍, വിനീത് ശ്രീനിവാസന്‍,മംമത, സംവൃത തുടങ്ങി ആസിഫലിയിലെത്തി നില്‍ക്കുന്ന ഈ ശ്രേണിയിലേക്ക് ഒരു പെണ്‍കുട്ടി കൂടി…. ആന്‍ അഗസ്റ്റിന്‍.

എന്നാല്‍ സിനിമാ ഫീല്‍ഡില്‍ നിന്ന് കല്ല്യാണം കഴിക്കില്ലെന്ന വാശിയൊന്നുമില്ല ആനിന്. ചെറുക്കന്‍ സിനിമാക്കാരന്‍ തന്നെ. ആകാംക്ഷ വേണ്ട.. ക്യാമറയ്ക്ക് പിന്നിലാണ് പയ്യന്‍ പ്രാഗല്‍ഭ്യം തെളിയിച്ചിട്ടുള്ളത്. തട്ടത്തിന്‍ മറയത്തില്‍ എന്ന പ്രണയകാവ്യം ഒപ്പിയെടുത്ത ക്യാമറ ചലിപ്പിച്ച ജോമോന്‍ ടി ജോണ്‍ ആണ് ആനിന്റെ മനം കവര്‍ന്നത്.

ട്രാഫിക് എന്ന ന്യൂ ജനറേഷന്‍ ചിത്രത്തിന്റെ ക്യാമറ അസിസ്റ്റന്റായി കരിയറാരംഭിച്ച ജോമോന്‍ നിരവധി ഹിറ്റ് ചിത്രങ്ങള്‍ക്കാണ് സ്വതന്ത്രമായി ഛായാഗ്രഹണം നിര്‍വഹിച്ചത്. ചാപ്പാകുരിശും, ബ്യൂട്ടിഫുളും അവസാനം പുറത്തിറങ്ങിയ അയാളും ഞാനും തമ്മിലും വരെയുള്ള ചിത്രങ്ങള്‍ വ്യത്യസ്തവും ഹൃദ്ധ്യവുമായിരുന്നു.

ഇരുവരും തമ്മില്‍ വി കെ പ്രകാശിന്റെ പോപ്പിന്‍സ് എന്ന ചിത്രത്തിന്റെ സെറ്റിലാണ് കണ്ടുമുട്ടിയത്. ഇരുവരും വീട്ടുകരോട് തങ്ങളുടെ ആഗ്രഹം പങ്കുവെച്ച് വിവാഹത്തെ കുറിച്ച് വീട്ടുകാര്‍ തമ്മില്‍ സംസാരിച്ചു. വിവാഹനിശ്ചയം ജനുവരിയിലുണ്ടാകുമെന്നാണ് സൂചന.

ആനിന്റെ രണ്ടു ചിത്രങ്ങളാണ് ഇപ്പോള്‍ റിലീസിങ്ങിനൊരുങ്ങുന്നത്. ആഷിക് അബുവിന്റെ ഡാ തടിയായും റബേക്ക ഉതുപ്പ് കിഴക്കേമലയും.

2013 ജനുവരിയില്‍ ഇവരുടെ വിവാഹനിശ്ചയ ചടങ്ങുകള്‍ നടക്കുമെന്നാണ് ഇവരോടടുത്തവൃത്തങ്ങള്‍ നല്‍കുന്ന സൂചന.